താമരശേരി: ആള് മാറി ഗൾഫുകാരൻ്റെ വീട്ടിൽ കൂടോ ത്രം ചെയ്തയാളെ നാട്ടുകാർ പി ടികൂടി പൊലീസിൽ ഏൽപിച്ചു. താമരശ്ശേരി ചുങ്കം ചെക്ക് പോ സ്റ്റിനു സമീപത്തെ വീടിൻ്റെ മുറ്റ ത്താണ് ഇന്നലെ വൈകിട്ടു കൂടോത്രം ചെയ്ത വസ്തുക്കൾ നിക്ഷേപിച്ചത്. ശബ്ദം കേട്ട് വീട്ടു കാർ പുറത്ത് ഇറങ്ങി വരുമ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു. വീട്ടുകാർ സ്കൂട്ടറിൽ പിന്തുടർന്ന് ചെക്പോസ്റ്റിനു സമീപത്തു നി ന്ന് ആളെ കണ്ടെത്തി.
തുടർന്നു നാട്ടുകാരെ വിളിച്ചു വ
രുത്തി തടഞ്ഞു പൊലീസിൽ ഏൽപിച്ചു. ഈങ്ങാപ്പുഴ കരികുളം സ്വദേശിയാണ് നാട്ടുകാരുടെ പിടിയിലായത്.
ഈങ്ങാപ്പുഴയിൽ നിന്ന് ഒരാൾ കൊടുത്തുവിട്ടതാണെന്നും വീട് മാറി വച്ചതാണന്നും ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. കൂടോത്ര സാധനങ്ങൾ നിക്ഷേപിച്ച വീടിൻ്റെ ഉടമസ്ഥൻ വിദേശത്താണ്. ഭാര്യയും മക്കളുമാണു വീട്ടിലുണ്ടായിരുന്നത്
Post a Comment