കോഴിക്കോട് :കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്താ വിഭാഗം അടച്ചുപൂട്ടാൻ നടത്തുന്ന നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറണമെന്ന് റേഡിയോ ലിസണേഴ്സ് ഫോറം ആവശ്യപ്പെട്ടു. മലബാറിൻ്റെ സാംസ്കാരിക രാഷ്ട്രീയ ജീവിതത്തെ അര നൂറ്റാണ്ടിലധികമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്നതാണ് കോഴിക്കോട് നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന പ്രാദേശിക വാർത്താ ബുള്ളറ്റിനുകൾ. രാവിലെ 6.45 നും, 10.15 നും ഉച്ചയ്ക്ക് 12.30 നും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും കോഴിക്കോട് നിലയത്തിൽ നിന്നും ഒരു ദിവസം 12 ബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഒരു മാസത്തിൽ അനേകം വാർത്താ അധിഷ്ഠിത പരിപാടികളുമുണ്ട്. ഇതെല്ലാം നിർത്തലാക്കുന്നത് പൊതുവേ കേരളത്തിനും കോഴിക്കോട് പൈതൃക നഗരത്തിനും അപമാനമാണ് എന്ന് കോഴിക്കോട്ട് ചേർന്ന ശ്രോതാക്കളുടെ ഫോറം അഭിപ്രായപ്പെട്ടു. ആകാശവാണി റീജ്യയണൽ യൂണിറ്റിൽ ഉണ്ടായിരുന്ന ന്യൂസ് എഡിറ്റർ, കറസ്പോണ്ടൻ്റ് എന്നീ തസ്തികകൾ പുനസ്ഥാപിച്ചും ആവശ്യമായ നിയമനങ്ങൾ നടത്തിയും പ്രാദേശിക വാർത്താ വിഭാഗം നിലനിർത്തണം. അടച്ചുപൂട്ടാൻ നടത്തുന്ന അധികൃതരുടെ നടപടിക്കെതിരെ ആകാശവാണി ശ്രോതാക്കളുടെ ഫോറം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ജനുവരി 31ന് വൈകിട്ട് 4:15 മണിക്ക് കോഴിക്കോട് ആകാശവാണിക്ക് മുൻവശം റേഡിയോ ശ്രോതാക്കൾ റേഡിയോയുമായി പ്രക്ഷോഭ സമരം നടത്താൻ യോഗം തീരുമാനിച്ചു. സമിതി ചെയർമാൻ ആർ. ജയന്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകാശവാണി വാർത്താവിഭാഗം മുൻ ന്യൂസ് റീഡർ ഹക്കീം കൂട്ടായി, പ്രകാശ് കരുമല ,പി ടി ആസാദ്,ടിപിഎം ഹാഷിർ അലി,സുധീഷ് നാട്ടുവെളിച്ചം,സലാം വെള്ളയിൽ,എൻ സി അബ്ദുല്ലക്കോയ,ഫസ്ന ഫാത്തിമ,,കെ പി അബൂബക്കർ,പി എം ഷീബ,എന്നിവർ പ്രസംഗിച്ചു.
എന്ന്
ആർ . ജയന്ത് കുമാർ
ചെയർമാൻ
9847006784
Post a Comment