Jan 25, 2026

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വ​രും​മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ, ക​ന്യാ​കു​മാ​രി പ്ര​ദേ​ശം, തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, ഗു​ജ​റാ​ത്ത് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ, ക​ന്യാ​കു​മാ​രി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

തി​ങ്ക​ളാ​ഴ്ച വ​ട​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, വ​ട​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only