മുക്കം: ഒരുപാട് കെട്ടകാലങ്ങളേയും അനുഭവങ്ങളേയും അതിജീവിച്ച് നാം നേടിയ സ്വാതന്ത്ര്യവും അവകാശങ്ങളും നമ്മളിൽ നിലനിർത്തണമെങ്കിൽ അബേദ്ക്കറുടെ ഭരണഘടനാ തത്ത്വങ്ങളെ ക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും നമ്മുടെ രാഷ്ട്രീയ സാമൂഹികാന്തരീക്ഷത്തെ ക്കുറിച്ചും നാം കൂടുതൽ ബോധവാൻമാരാകുകയും വേണം. ബഹുസ്വരത എന്ന മനോഹരമായ ആശയം രാജ്യത്ത് ശക്തമായി തുടരണം. ഭരണഘടനാ മൂല്യങ്ങളെ കൂടുതൽ ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയെ ജനങ്ങളിലേക്ക് എത്തിക്കാനായി ലൈബ്രറികൗൺസിൽ നേതൃത്വം കൊടുക്കുന്ന പരിപാടിയുടെ ഭാഗമായി മുക്കം ഐഡിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന
റിപ്പബ്ലിക് സദസ്സിലാണ് ഈ അഭിപ്രായങ്ങൾ ഉയർന്നത്.
ലൈബ്രറി കൗൺസിൽ മുക്കം മേഖല കൺവീനർ എ.വി.സുധാകരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സലാം കാരമൂല അദ്ധ്യക്ഷത വഹിച്ചു. എ.എം. ജമീല ,എൻ.എം. മുഹമ്മദ് ഹാഷിർ , ഉമശ്രീ കിഴക്കുമ്പാട്ട്
എം.ഷിനു , കെ. ഡി.പങ്കജവല്ലി, എ.പി. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment