Jan 5, 2026

തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.


കോടഞ്ചേരി : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻആർഇജി  വർക്കേഴ്സ് യൂണിയൻ കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കോടഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക്  മാർച്ചും ധർണ്ണയും നടത്തി.
            രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേര് പോലും മാറ്റി തൊഴിലുറപ്പ് പദ്ധതി പൂർണ്ണമായും അട്ടിമറിച്ച് ബി വി ജി റാം ജി എന്നാക്കി പേര് മാറ്റുകയും ചെയ്തതിൽ പ്രീതിക്ഷേധിച്ചാണ് സമരം നടത്തിയത്.
          തൊഴിൽ അവകാശമായിരുന്നത് ഇല്ലാതാക്കി, കാർഷികമേഖലയിൽ നിന്ന് പദ്ധതി  പിൻവലിച്ചു, സാമ്പത്തി മേഖലയിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറി കൊണ്ടിരിക്കുന്നു, സംസ്ഥാന സർക്കാരുകളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നു. തൊഴിലുറപ്പ് മേഖലയിൽ മേഖലയിൽ ജോലി ചെയ്യുന്ന കോടി കണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് BJP സർക്കാർ ചെയുന്നത്. 
        കോടഞ്ചേരി വ്യാപാരഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം അങ്ങാടി ചുറ്റി പോസ്റ്റ് ഓഫീസിന് പോസ്റ്റ് ഓഫീസിന് മന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻആർഇജി വർക്കേഴ്സ് യൂണിയൻ തിരുവമ്പാടി ഏരിയാ സെക്രട്ടറി കെ.പി.ഷാജി  ഉദ്ഘാടനം ചെയ്തു . യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രിസിഡണ്ട് റീന സാബു അത്യക്ഷത വഹിച്ചു. സി ഐ ടി യു നേതാവ് ഷിജി ആന്റണി, കേരള കർഷക സംഘം നേതാവ് എ.എസ് രാജു, പഞ്ചായത്ത് അംഗം റൂബി തമ്പി എന്നിവർ പ്രസംഗിച്ചു. റിനിത ബാബു സ്വഗ്രതവും സ്വാഗതവും ബിന്ദു ജോർജ് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only