കോടഞ്ചേരി:സീറോ മലബാർ സഭ പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർഥികളിൽ നിന്നും 2025-26 വർഷത്തിലെ സഭാ തല പ്രതിഭയായി താമരശ്ശേരി രൂപതാംഗവും കോടഞ്ചേരി സെൻ്റ് മേരീസ് സൺഡേ സ്കൂൾ +2 വിദ്യാർത്ഥിനിയുമായ റിയോണ മരിയ ജെയ്സൺ ഇളയിടത്തിനെ തിരഞ്ഞെടുത്തു. മേഖല തലത്തിലും രൂപത തലത്തിലും ഒന്നാം സ്ഥാനത്തെത്തിയ റിയോണയെ ഡിസംബർ 26 മുതൽ 28 വരെ കാക്കനാട് സഭാ ആസ്ഥാനത്തു വെച്ച് നടന്ന സഭാതല പ്രതിഭ സംഗമത്തിൽ നിന്നാണ് തിരഞ്ഞെടുത്തത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അന്ന് ആദരവ് നൽകിയിരുന്നു.
കോടഞ്ചേരി സെന്റ് മേരീസ് ഇടവകയുടെയും, സൺഡേ സ്കൂളിന്റെയും നേതൃത്വത്തിൽ ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ റിയോണ മരിയ ജെയ്സനെ ആദരിച്ചു. കോടഞ്ചേരി സ്വദേശിയായ ഇളയിടത്ത് ജെയ്സന്റെയും അനിലയുടെയും മകളാണ്.
Post a Comment