കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ കൊടിയേറ്റി.അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കൽ, ഫാ.ജിൻസ് ആനിക്കുടി,ഫാ.അലൻ പോത്തനാമുഴി എന്നിവർ നേതൃത്വം നൽകി.
തിരുനാൾ ജനുവരി 24, 25, 26, 27 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) എന്നീ നാല് ദിവസങ്ങളിലായാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് 5ന് വി. കുർബാന, തുടർന്ന് കലാസന്ധ്യ. ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, ആധുനിക രീതിയിലുള്ള ദീപാലങ്കാരങ്ങൾ, തിരുനാളിന്റെ പ്രധാന ആകർഷണമായ പ്രദക്ഷിണം, കലാസന്ധ്യ, വിവിധങ്ങളായ വാദ്യമേളങ്ങൾ, ആകാശ വിസ്മയം,നാടകം കൂടാതെ ഗ്രൗണ്ട് നിറയെ കാഴ്ചകളും വിവിധങ്ങളായ യന്ത്ര ഊഞ്ഞാലുകളും, മരണക്കിനറും തിരുനാളിനു മാറ്റുകൂട്ടുന്നതിനായി ഒരുക്കിയിരിക്കുന്നു.
പ്രധാന തിരുനാൾ ദിനമായ 25ന് രാവിലെ 6ന് വി.കുർബാന വൈകിട്ട് 5 ന് ആഘോഷമായതിരുനാൾ കുർബാന.ഫാ. സബിൻ തൂമുള്ളിൽ. 6.30ന് ലദീഞ്ഞ് തുടർന്ന് ദീപാലകൃതമായ നഗര വീഥിയിലൂടെ തിരുസ്വരൂപങ്ങളുടെയും മുത്തു കുടകളുടെയും വാദ്യമേളങ്ങളുടെയും ആകമ്പടിയോടെ ടൗൺ കുരിശടിയിലേക്ക് പ്രദക്ഷിണം.
തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ പ്രകടനം.
രാത്രി 9ന് ആകാശ വിസ്മയം.
26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകിട്ട് 4 ന് തിരുനാൾ കുർബാന. ഫാ. ജിൻസ് ആനിക്കുടിയിൽ 5.30ന് ടൗൺ ചുറ്റി പ്രദക്ഷിണം. രാത്രി 7.30ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ സാമൂഹ്യ നാടകം 'ഒറ്റ'
27ന് മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 6.30ന് വിശുദ്ധ കുർബാന ഫാ. അലൻ പോത്തനാമുഴിയിൽ തുടർന്ന് സിമിത്തേരി സന്ദർശനം, കല്ലറ വെഞ്ചിരിപ്പ്, കൊടിയിറക്ക്.
Post a Comment