Jan 23, 2026

കോടഞ്ചേരി പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ


കോടഞ്ചേരി: സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രതീകമായി നിലകൊള്ളുന്ന കോടഞ്ചേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജനുവരി 24 ശനിയാഴ്ച രാവിലെ 11ന് കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിക്കുന്നു. രണ്ടുകോടി 36 ലക്ഷം രൂപ മുതൽമുടക്കിൽ 9000 സ്ക്വയർ ഫീറ്റിൽ മൂന്ന്‌ നിലകൾ ആയിട്ടാണ് ബിൽഡിങ്ങിന്റെ നിർമ്മാണം.

 താമരശ്ശേരി ഡിവൈഎസ്പി അലവി സി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പോലീസ് അസോസിയേഷൻ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കുന്നു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only