Feb 2, 2026

റോട്ടറി 3204 ഡിസ്ട്രിക്റ്റ് ഗവർണർ കോടഞ്ചേരി റോട്ടറി ക്ലബ്ബ് സന്ദർശിച്ചു


കോടഞ്ചേരി: കോടഞ്ചേരി റോട്ടറി ക്ലബ്ബിൽ 3204 ഡിസ്ട്രിക്റ്റ് ഗവർണർ സന്ദർശനം നടത്തി. രൂപികൃതമായി ആറ് മാസം മാത്രം പിന്നിടുന്ന ക്ലബ് നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളേയും ട്രെയിനിങ്ങ് പ്രോഗ്രാമുകളേയും ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.

കെ എച്ച് ക്ലബ്ബിൽ വെച്ച് ചേർന്ന സ്വീകരണ യോഗത്തിൽ പ്രസിഡണ്ട് ഡോ. വൽസരാജ് കെ.എം അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ റോട്ടറിയൻ ബിജേഷ് മാനുവൽ മുഖ്യാതിഥിയായി. നിതാ മാനുവൽ, കേണൽ അരവിന്ദാക്ഷൻ, ഡോ സന്തോഷ് സ്കറിയാ, ജസ്റ്റിൻ കെ. ജോൺ, ഡോ. ബെസ്റ്റി ജോസ്, സെക്രട്ടറി കേണൽ ഷാജു എൻ റ്റി, ട്രഷറർ ഐ സി അലക്സാണ്ടർ, ഡോ. കെ.വി ചാക്കോ, റോബിൻ പി ജോർജ്, ആർ പി സാലി, സജി മാത്യൂ, ഡോ. ജോൺ അഗസ്റ്റിൻ, ഇബ്രാഹിം പാലശ്ശേരി പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only