തിരുവമ്പാടിയിലും മുക്കത്തും പരിസരപ്രദേശങ്ങളിലും മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഐ വിൽക്കുന്നതിനിടെ തിരുവമ്പാടി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയിലായി . തിരുവമ്പാടി സ്വദേശി ചെറുപറമ്പിൽ വീട്ടിൽ അട്ട എന്ന് വിളിക്കുന്ന തെസ്‌ലീക്കിനെ ആണ് തിരുവമ്പാടി SHO പ്രജീഷ് കെയുടെ നിർദേശം പ്രകാരം തിരുവമ്പാടി എസ് ഐ രമ്യ E.K, സിവിൽ പോലീസ് ഓഫീസർമാരായ ,ഫൈസൽ, സുജിത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത് . KL 86 A 8691 നമ്പർ കാറിൽ എത്തിയ പ്രതി തിരുവമ്പാടിയുടെ പരിസരപ്രദേശങ്ങളിൽ ലഹരി വില്പന നടത്താറുണ്ടെന്ന് വിവരം ലഭിച്ച
തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പ്രതിയിൽ നിന്നും 0. 12gm... ഗ്രാo MDMA പിടിച്ചെടുത്തു .പ്രതിയുടെ കാറിൽ നിന്നു വെയിംഗ് മെഷീൻ, സിബ് ലോക്ക് കവർ, എന്നിവ കണ്ടെടുത്തു. പിടിച്ചെടുത്ത കാർ ഉൾപ്പെടെയുള്ള മുതലുകൾ കോടതിയിൽ ഹാജരാക്കുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു .. പ്രതിക്ക് എതിരെ തിരുവമ്പാടി, മുക്കം എന്നീ പോലീസ് സ്റ്റേഷനുകളിലും , എക്സൈസ് ലും ലഹരി ഉപയോഗിച്ചതിന്റെയും വില്പന നടത്താൻ ശ്രമിച്ചതിന്റെയും കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു .
Post a Comment