Feb 20, 2026

പടനിലം അപകടം;മരിച്ചത് മാനിപുരം സ്വദേശി.

കുന്ദമംഗലം താമരശ്ശേരി റോഡിൽ പടനിലത്ത്ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
പിക്കപ്പ് ഡ്രൈവറായകൊടുവള്ളി മാനിപുരം സ്വദേശി സാജിത്ത് (49)ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബസും താമരശ്ശേരി ഭാഗത്തേക്ക്
മത്സ്യവുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ വാനിനുള്ളിൽ കുടുങ്ങിപ്പോയി.തുടർന്ന്നാട്ടുകാരും പോലീസും ഫയർ യൂണിറ്റും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഡ്രൈവറെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടകാരണം വ്യക്തമല്ല.
അപകടത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.ഇവരുടെ പരിക്ക് സാരമുള്ളതല്ല.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കുന്ദമംഗലം പോലീസിൻ്റെ
നേതൃത്വത്തിൽ വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ മിനി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only