Feb 27, 2026

കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ': വേടനെതിരേ രൂക്ഷമായ സൈബറാക്രമണം കറുത്ത വന് വെളുത്ത പെണ്ണ് പാടില്ല എന്ന ജാതീയ മനസിൻ്റെ ബഹിർഗമനം മാണ് പുറത്തു ചാടി പോവുന്നത്


ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും തമ്മിലുള്ള വിവാഹം വളരെ ഏറെ വാർത്താ പ്രാധാന്യം പിടിച്ചു പറ്റിയ കല്യാണമായിരുന്നു ഇത്. തൃശൂരിലെ വേടന്‍റെ വീട്ടിൽ വച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ലളിതമായി നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് ഉയരുന്നത്. വേടന്‍റെ ഭാര്യ നവമി ലതയെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്‍റുകളടക്കം പ്രത്യക്ഷപ്പെട്ടു. നാഴികയ്ക്ക് 40 വട്ടം ദളിത് പ്രേമം പറയുന്ന വേടൻ എന്തേ, ഒരു ദളിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത് എന്നതാണ് വിമർശകർ ഉയർത്തുന്ന പ്രധാന ചോദ്യം.

'കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ', "വേടനാണങ്കിലും ഇഷ്ടം വെളുത്ത പെണ്ണിനെ', "പ്രവൃത്തി ഒന്ന് മനസിൽ വേറൊന്ന്', 'കറുപ്പ് അവഗണന കൂടെയുള്ള വെളുപ്പ് മുൻഗണന', "ഇവന് ഇനി സവർണനെ അധിക്ഷേപിക്കാൻ യോഗ്യതയില്ല ഇവൻ ഇപ്പോൾ സവർണൻ ആയില്ലേ?' എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ.

എന്നാൽ ഇത്തരം വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിക്കുന്നവരുമുണ്ട്. കറുപ്പിനെ മാറ്റിനിർത്താതെ വെളുപ്പും കറുപ്പും ഒന്നാണെന്നാണ് വേടന്‍റെ ആശയമെന്നും, കറുപ്പിന്‍റെ രാഷ്ട്രീയവും ജാതിവിരുദ്ധതയും പറയുന്ന ഒരാൾ വെളുത്ത പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതിൽ എന്താണ് തെറ്റുള്ളതും ആളുകൾ ചോദിക്കുന്നു.

ജാതീയ മനസിൻ്റെ ഉടമകളിൽ നിന്നാണ് ഇത്തരം വാക്കുകൾ പുറത്തു വരുന്നത് എന്ന കാര്യത്തിൽ സംശയമില്ല എന്നും രൂക്ഷമായ വിമർശനങ്ങളാണ് ഇത്തരക്കാർക്ക് നേരെ ഉയരുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only