കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് *പ്രോജ്വലം 26* സംഘടിപ്പിച്ചു.വിനോദത്തിലൂടെ കുട്ടികളുടെ അറിവും സാമൂഹ്യബോധവും വളർത്താൻ സഹായകരമായ നിരവധി പരിപാടികൾ ക്യാമ്പിൽ ഉണ്ടായിരുന്നു.
മജീഷ്യൻ അബ്ദുൾ നാസറിന്റെ സയൻസ് മിറാക്കിൾ, ശ്രീ.ജിയോ കാപ്പന്റെ ഗൈഡഡ് ഇമേജറി ,മോട്ടിവേഷൻ സ്പീക്കർമാരായ റോബിൻ ജോർജ്, ബർണാഡ് ജോസ് തുടങ്ങിയവർ നയിച്ച ഗ്രൂപ്പ് സഹവർത്തിത്വം , സി. രമ്യ ജോസഫിൻ്റെ കൗമാര വിദ്യാഭ്യാസം, അധ്യാപിക റ്റാൻസി ജോസഫിന്റെ Funglish ,കൗൺസിലർ അഞ്ചു ജോണിൻ്റെ 'കൗമാരം കരുതലോടെ' തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തുകയുണ്ടായി . കൂടാതെ യോഗ, സൂംബാ ഡാൻസ്, മ്യൂസിക്കൽ നൈറ്റ് തുടങ്ങിയവ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും നല്കി. സിലബസിനപ്പുറം കുട്ടികൾ ഒന്നിച്ച് ചിരിച്ചും ,കളിച്ചും, കൂട്ടുകൂടിയും ,ദിനചര്യകൾ കൃത്യനിഷ്ഠയോടെ ചെയ്തും പുതിയൊരു ജീവിതാനുഭവം ആർജിച്ച്എടുക്കാൻ ഈ ക്യാമ്പ് വിദ്യാർത്ഥികളെ പ്രാപ്തരാക്കി.
ഫെബ്രുവരി 11, 12 ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം സ്കൂൾ പ്രധാനധ്യാപകൻ ബിനു ജോസ് ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ബർണാഡ് ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ് ആർ.ജി.കൺവീനർ സി. സാലി സി.ജെ, അധ്യാപക പ്രതിനിധി റ്റാൻസി ജേസഫ്,രക്ഷാകർതൃ പ്രതിനിധി പ്രബിത സനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു . ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ആഞ്ചലോ ബിജു, ഏയ്ഞ്ചൽ മേരി രാജേഷ് എന്നിവർക്ക് ട്രോഫികൾ വിതരണം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ ജിൻഷ ബാബു പരിപാടിക്ക് നന്ദി അറിയിച്ചു.
Post a Comment