Feb 3, 2026

ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ ടീമിൽ ഇടംനേടി കോടഞ്ചേരി സ്വദേശി ജോയൽ


കോടഞ്ചേരി കാലിക്കറ്റ് സർവകലാശാല താരം ജോയൽ ജോർജ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സായി സെന്റർ താരമായ ജോയൽ മനോജ് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്.

ഛത്തീസ്ഗഡിലെ റായ്പൂരിൽ ഫെബ്രുവരി 3 മുതൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്കാണ് സെലക്ഷൻ ലഭിച്ചത്.

രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണം നേടിയ കാലിക്കറ്റ് സർവകലാശാല ടീമംഗമായിരുന്ന ജോയൽ, 2022-ൽ ജമ്മു കശ്മീരിൽ നടന്ന ദേശീയ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലും പട്നയിൽ നടന്ന യൂത്ത് ദേശീയ ചാമ്പ്യൻഷിപ്പിലും കേരള ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

കോഴിക്കോട് സായി സെന്ററിലെ ലിജോ ഇ. ജോൺ ആണ് പരിശീലകൻ. കോഴിക്കോട് കോടഞ്ചേരി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ ടി.ടി. ജോസഫിന്റെ കീഴിൽ പരിശീലനം ആരംഭിച്ചു. കോടഞ്ചേരി ചെമ്പുകടവ് വട്ടപ്പലത്ത് മനോജിന്റെയും ജോസിയുടെയും മകനാണ്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only