കോടഞ്ചേരി : കൈതപ്പൊയിൽ -തമ്പലമണ്ണ - അഗസ്ത്യമുഴി റോഡിൻ്റെ ഉദ്ഘാടനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. 2026 മാർച്ച് 2 ന് കേരളത്തിൻ്റെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കുകയാണ്.
കൈതപ്പൊയിലിൽ തുടങ്ങി പ്രസ്തുത റോഡിലൂടെ മന്ത്രിയും, എംഎൽഎയും ജനപ്രിതിനിധികളും വിവിധ സാമൂഹിക രാഷ്ട്രീയപാർട്ടി നേതാക്കളും നേതൃത്ത്വം കൊടുക്കുന്ന റോഡ് ഷോ അഗസ്ത്യമുഴിയിൽ പൊതുയോഗത്തോടെ സമാപിക്കും. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടക്കുക.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് അന്നക്കുട്ടി ദേവസ്യ അത്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കോടഞ്ചേരി സഹകരണ ബാങ്ക് പ്രിസിഡണ്ട് ഷിബു പുതിയേടത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡണ്ട് റോബർട്ട് അറക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോബി ജോസഫ്, റിന ബിജു, ബേബി വളയത്തിൽ, ബിന്ദു ജോർജ്, റൂബി തമ്പി, സത്യൻ ചോലയിൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റിയാനാസ് സുബൈർ നന്ദി പറഞ്ഞു.
സ്വഗത സംഘം രക്ഷാധികാരികളായി ജില്ലാ പഞ്ചായത്ത് പ്രിസിഡണ്ട് മില്ലി മോഹൻ, കോടഞ്ചേരി സെൻ്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ എന്നിവരെയും, ചെയർമാനായി പഞ്ചായത്ത് പ്രിസിഡണ്ട് അന്നക്കുട്ടി ദേവസ്യ, കൺവീനർ ഷിബു പുതിയേടത്ത് എന്നിവരെയും തീരുമാനിച്ചു.
Post a Comment