Feb 25, 2026

പുലി പൂച്ചയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി.


താമരശ്ശേരി: ചുരം ചിപ്പിലിത്തോട് - തുഷാരഗിരി റോഡിൽ പുലിപ്പൂച്ചയെ (Leopard Cat) വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് റോഡരികിൽ പുലിപ്പൂച്ചയുടെ ജഡം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ഏതെങ്കിലും വാഹനം ഇടിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് താമരശ്ശേരിയിൽ നിന്നും വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് പുലിപ്പൂച്ചയുടെ ജഡം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. 

ചുരത്തിനോട് ചേർന്ന വനമേഖലയിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയതാകാം ഇതെന്നും, ചത്ത പുലിപ്പൂച്ചയ്ക്ക് ഒരു വയസ്സിൽ താഴെ മാത്രമേ പ്രായമുള്ളൂ എന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

ഈ മേഖലയിൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നത് പതിവായതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് വനപാലകർ നിർദ്ദേശിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only