കുരുക്കിന് ഏക പരിഹാര മാർഗ്ഗമായ
നിർദ്ധിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട് മരുതിലാവ്-തളിപ്പുഴ)
പ്രിയങ്കാ ഗാന്ധി എം പി
സന്ദർശിച്ചു.
ദേശീയപാത 766 കോഴിക്കോട് മലാപ്പറമ്പ്
മുതൽ മുത്തങ്ങ വരെ
നാലുവരി പാതയാക്കി
വികസിപ്പിക്കുന്ന പദ്ധയിൽ
ചുരംബൈപാസ് ഉൾപ്പെടുത്തി ഡി പി ആർ തയാക്കുന്നതിനാണ്
നാഷണൽ ഹൈവേ അതോററ്റി ഓഫ് ഇന്ത്യ
(എൻഎച്ച് എഐ)
ടെണ്ടർ ക്ഷണിച്ചിരിക്കു
ന്നത് .
ചുരം റോഡിലെ ചിപ്പിലിത്തോട്
തുഷാരഗിരി ജങ്ഷനിൽ
നിന്നും
മരുതിലാവ് വഴി വയനാട്
ജില്ലയിലെ തളിപ്പുഴയിൽ
പതിനാല്
കിലോമീറ്റർ കൊണ്ട്
ഹെയർപിൻ വളവുകളില്ലാതെ എത്തിച്ചേരാവുന്നതാണ്
നിർദ്ധിഷ്ട ബൈപാസ് .
മരുതിലാവ് വനാതിർത്തിയിൽ നിന്നും
ലക്കിടി ഓറിയന്റൽ
കോളേജിനടുത്തേക്ക്
2.75 കി.മി തുരങ്കപാത
ആക്കിയാൽ ദൂരം പകുതിയായി കുറക്കാം.
ഡി പി ആർ തയാറാക്കുന്നതോടെ ഏതാ
ണ് എളുപ്പ മാർഗ മെന്നതിൽ വ്യക്തത
വരും .ഏപ്രിൽ 7ന് ടെണ്ടർ
ഓപ്പൺ ചെയ്യും .
മലാപ്പറമ്പ് മുതൽ മുത്തങ്ങ
വരെ നാല് വരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ഉൾപ്പെടുത്തിയ കൊടുവള്ളി ,താമരശ്ശേരി ,
മീനങ്ങാടി,ബത്തേരി
എന്നീ ബൈപാസുകൾക്കൊപ്പം ചുരം ബൈപാസ് ഉൾപ്പെടുത്തി
ബൈപാസുകൾക്ക് വേണ്ടി മാത്രം ഡി പി ആർ തയാറാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ദേശീയ പാത
വിഭാഗമായ 'മോർത്ത് '
നേരത്തെ ടെണ്ടർ നൽകിയിരുന്നു .
ഹരിയാന
ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ
മന്ദ്ര കമ്പനിക്കാണ് ടെണ്ടർ
ലഭിച്ചിരുന്നത് .ഇപ്പോൾ
നാഷണൽ ഹൈവേ നേരിട്ട്
ടെണ്ടർ ക്ഷണിച്ചതോടെ
ആദ്യ ടെണ്ടർ റദ്ധാവും .
ബൈപ്പാസിന്റെ ഭാഗമായ
മേലേ മരുതിലാവിൽ എത്തിയ പ്രിയങ്കാ ഗാന്ധി
നാഷണൽ ഹൈവേ ,ഫോറെസ്റ്റ് ഉദ്യോഗസ്ഥരോടും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളോടും
വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ടെണ്ടർ നടപടി പൂർത്തിയാവുന്ന മുറക്ക്
തുടർ നടപടികൾ വേഗത്തിലാക്കി ബൈപാസ്
സാധ്യമാക്കാൻ കേന്ദ്ര
ഗവർമെന്റിൽ നിന്നും
നടപടി യുണ്ടാവുമെന്നും
അതിന് വേണ്ടതെല്ലാം
ചെയ്യുമെന്നും പ്രിയങ്കാ
ഗാന്ധി പറഞ്ഞു .
ടി സിദ്ദിഖ് എം എൽ എ ,
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്,കോടഞ്ചേരി
പഞ്ചായത്ത് പ്രസിഡന്റ്
അന്നക്കുട്ടി ദേവസ്യ ,
വൈസ് പ്രസിഡന്റ്
അലക്സ് തോമസ് ,
പുതുപ്പാടി പഞ്ചായത്ത്
വൈസ് പ്രസിഡന്റ്
നജ്മുന്നിസ ഷെരീഫ് ,ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ് ,കോഴിക്കോട് ജില്ല ഡെപ്യൂട്ടി കളക്ടർ എം രേഖ ,യുഡിഎഫ് ചെയർമാൻ വി ഡി ജോസഫ് ,
ബ്ലോക്ക് മെമ്പർ ജോബി ഇലന്തൂർ , വാർഡ് മെമ്പർ ബാബു പട്ടരാട്, ജില്ലാ ഫോറെസ്റ്റ് ഓഫീസർ യൂ ആഷിഖ് അലി ,ദേശീയ
പാത എക്സിക്റ്റീവ് എൻജിനീയർ കെ യൂ സുജീഷ് ,കെ വിനയ രാജ്
ചുരം ബൈപാസ് ആക്ഷൻ
കമ്മിറ്റി ചെയർമാൻ വി കെ
ഹുസൈൻ കൂട്ടി ,ജനറൽ
സെക്രട്ടറി ടി ആർ ഒ കുട്ടൻ ,വയനാട്
ചേംബർ ഓഫ് കോമേഴ്‌സ്
പ്രസിഡന്റ് ജോണി പാറ്റാനി
വയനാട് ടുറിസം അസോസിയേഷൻ പ്രസിഡന്റ് സയ്ദ് തളിപ്പുഴ
ചുരം സംരക്ഷണ സമിതി
പ്രസിഡന്റ് മൊയ്‌ദു മുട്ടായി
കോഴിക്കോട് കെ വി വി എസ് പ്രസിഡന്റ് പി കെ ബാപ്പു ഹാജി, വയനാട് കെ വി വി എസ് പ്രസിഡന്റ് ജോജിൻ ടി ജോയ് എന്നിവർ
പ്രിയങ്കാ ഗാന്ധിയെ അനുഗമിച്ചു .
Post a Comment