Feb 15, 2026

പി . പി ഗോപിനാഥപിള്ളയെ നാട് അനുസ്‌മരിച്ചു


മുക്കം:
കാരശ്ശേരി മിൽമ മലബാർ മേഖല മുൻ ചെയർമാനും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി. പി.ഗോപിനാഥപിള്ളയെ മുരിങ്ങമ്പുറായിൽചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു 
കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മററി പ്രസിഡൻ്റ് ,ബ്ലോക്ക് കോൺഗ്രസ്സകമ്മററിപ്രസിഡൻ്റ്,കർഷകകോൺഗ്രസ്സ് ജില്ലാസിക്രട്ടറി, റബ്ബർമാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡൻ്റ്,എന്നീ നിലയിൽ വ്യക്തിമുദ്രപതിപ്പിച്ച നേതാവായിരുന്നു ഗോപിനാഥപിള്ള .
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ഒട്ടനവധി വികസനപ്രവർത്ത നങ്ങൾക്ക് അടിത്തറപാകിയ വികസന നായകൻകൂടിയായിരുന്നു ഗോപിനാഥപിള്ള.രാഷ്ട്രീയ സംസ്കാരികമേഖലയിലെ നിരവധിപേർ അദ്ദേഹത്തിൻ്റെ അനുശോചനയോഗത്തിൽ പങ്കെടുത്തു
    അനുശോചനയോഗത്തിൽ ഡി.സി. ഡി നിർവ്വാഹകസമിതിയംഗം എം. ടി അഷ്‌റഫ് അദ്ധ്യതവഹിച്ചു ...
കാരശ്ശേരിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്ദുൽഅക്ബർ അനുസ്മരണ പ്രഭാഷണംനടത്തി ,ജംഷിദ് ഒളകര അനുശോചനപ്രമേയം അവതരിപ്പിച്ചു.
യോഗത്തിൽ യു.ഡി ഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ് ,സലാംതേക്കും കുറ്റി,കെ പിഷാജി,വാർഡ്മെമ്പർ സരിത ചാമക്കാലയിൽ,കെ ഷാജികുമാർ,അബ്ദുകൊയങ്ങോറൻ,കെ.ടിമൻസൂർ, എ സുബൈർ,ബാബുതൂങ്ങലിൽ,രവീന്ദ്രൻമാസ്റ്റർ,കെ .കോയ,റഷീഫ്കണിയാത്ത്, പി വി ഷാനവാസ്,സജികള്ളിക്കാട്,സലാംകാരമൂല, വി ബീരാൻകോയ പിപ്രേമദാസൻ ,റീനപ്രകാശ്,അഷ്റഫ്തച്ചാറമ്പത്ത്, വി പി.സ്മിത,തുടങ്ങിയവർസംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only