Mar 9, 2026

വിശ്വവിജയികളായി ഭാരതം! കിവീസിനെ തകർത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് നിലനിർത്തി; ചരിത്രത്തിൽ ആദ്യം


അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് 2026 ഫൈനലിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിനെ 154 റൺസിന് എറിഞ്ഞിട്ടാണ് ടീം ഇന്ത്യ ചരിത്ര വിജയം ആഘോഷിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്തുന്ന (Back-to-Back) രാജ്യമെന്ന ഖ്യാതി ഇനി ഇന്ത്യക്ക് സ്വന്തം.

*ബുറയും അക്സറും എറിഞ്ഞൊതുക്കി* 

ബാറ്റിംഗിൽ ഇന്ത്യ ഉയർത്തിയ ഹിമാലയൻ സ്കോറായ 250-ന് മുകളിലുള്ള ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് ഒരിക്കൽ പോലും മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാനായില്ല. ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയുടെ മാരകമായ സ്പെല്ലാണ് കിവീസിൻ്റെ നട്ടെല്ലൊടിച്ചത്. തന്റെ നാലോവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് ബുംറ പിഴുതത്. മിച്ചൽ സാൻ്നറുടെയും റാച്ചിൻ രവീന്ദ്രയുടെയും വിക്കറ്റുകൾ ഉൾപ്പെടെ ബുംറയുടെ വേഗതയ്ക്കും കൃത്യതയ്ക്കും മുന്നിൽ കിവീസ് ബാറ്റർമാർക്ക് ഉത്തരമില്ലായിരുന്നു.


അക്സർ പട്ടേലിൻ്റെ സ്‌പിൻ കരുത്തും ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായി. 3 വിക്കറ്റുകൾ വീഴ്ത്തിയ അക്സർ, ഗ്ലെൻ ഫിലിപ്സിനെയും ഫിൻ അല്ലനെയും പുറത്താക്കി കിവീസിന്റെ റൺവേഗതയ്ക്ക് കടിഞ്ഞാണിട്ടു. അവസാനം അഭിഷേക് ശർമ്മ ജേക്കബ് ഡഫിയെ തിലക് വർമ്മയുടെ കൈകളിൽ എത്തിച്ചതോടെ 18.6 ഓവറിൽ ന്യൂസിലൻഡ് പോരാട്ടം അവസാനിച്ചു.

 *സഞ്ജുവും ഇഷാനും; വിജയത്തിന്റെ അടിത്തറ* 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസൺ (89), ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52) എന്നിവർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്.

ഫൈനലിലെ സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യയുടെ ടോട്ടൽ ഇത്രയും ഉയരത്തിലെത്തിച്ചത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only