Mar 31, 2026

രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 71,51,950 രൂപ പിടികൂടി


കോഴിക്കോട് :നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോ വുകയായിരുന്ന 71,51,950 രൂപ പിടികൂടി. രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഞായറാഴ്ച
കുറ്റ്യാടി മണ്ഡലത്തിൽനിന്ന് 252,450 രൂപ, നാദാപുരം -5,00000 രൂപ, കൊയിലാണ്ടി -2,00000 രൂപ, കുന്ദമംഗലം - 19,93,250 രൂപ, കോഴിക്കോട് സൗത്ത് -9,35,000 രൂപ, എലത്തൂർ - 18,16,750 രൂപ, തിരുവമ്പാടി-12,0000 രൂപ, പേരാമ്പ്ര -3,99,000 രൂപ, ബാലുശ്ശേരി -7,95,500 രൂപ എന്നിങ്ങനെയും ഇന്നലെ ബേപ്പൂർ മണ്ഡലത്തിൽനിന്ന് 1,40,000 രൂപയുമാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിന്റെ നേത്യത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only