മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ 2026-2027 വാർഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.
12,55,77,318രൂപയുടെ 162 പദ്ധതികൾക്കാണ് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ്റെ അധ്യക്ഷതയിൽ ചേർന്ന അഡ്ഹോക്ക് ഡി പി സി യോഗത്തിൽ
അംഗീകാരം ലഭിച്ചത്. സമർപ്പിച്ച മുഴുവൻ പദ്ധതികൾക്കും അംഗീകാരം ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.അബ്ദുൽ അക്ബർ പറഞ്ഞു.
എസ്.കെ.പൊറ്റക്കാട് സ്മൃതികേന്ദ്രം ടൂറിസം മേഖലയാക്കി മാറ്റൽ, ഭിന്നശേഷിക്കാർക്കായി വ്യക്തിഗത പ്ലാൻ, പൊതു ഇടങ്ങളിൽ ഓപ്പൺ ജിം, വനിതകൾക്ക് മാത്രമായി ജിംനേഷ്യം, കളിസ്ഥലങ്ങളുടെ നവീകരണം, ഫുട്ബോൾ ടർഫ്,ഷീ കഫേ,
നീർനായ ശല്യത്തിനെതിരെ പദ്ധതി,മഞ്ഞൾ ഗ്രാമം,വയോജനങ്ങൾക്കായി പകൽ വീട്, വൃക്കരോഗികൾക്ക് പ്രത്യേക പദ്ധതികൾ, എന്നിവയാണ് ഈ വർഷം അംഗീകാരം ലഭിച്ച പ്രധാന പദ്ധതികൾ.യോഗത്തിൽ
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ദിവ്യ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സവാദ് ഇബ്രാഹീം, സെക്രട്ടറി ജോസ് തോമസ്, പ്ലാൻ ക്ലർക്ക് സജീഷ് എന്നിവർ പങ്കെടുത്തു.
Post a Comment