Mar 13, 2026

വാർഡ് തല, പഞ്ചായത്ത് തല ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ശിൽപശാല സംഘടകർ: കരശ്ശേരി ഗ്രാമ പഞ്ചായത്ത്


മുക്കം:
കരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാർഡ് തലവും പഞ്ചായത്ത് തലവും ഉള്ള ജാഗ്രതാ സമിതി അംഗങ്ങൾക്കായുള്ള ശിൽപശാല 2026 മാർച്ച് 12-ാം തീയതി രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.00 വരെ കരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അബ്ദുൽ അക്ബർ.ജി നിർവഹിച്ചു.  വൈസ് പ്രസിഡൻ്റെ ശ്രീമതി ദിവ്യ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവാദി ഇബ്രാഹിം, ജിപ്സ ജോബിൻ, പഞ്ചായത്ത് സെക്രട്ടറി ഷെറിൻ. വൈ  വാർഡ് മെമ്പർ ആയ ജാഫർ ഐസിഡിഎസ് സൂപ്പർവൈസർ   സുസ്മിത എസ്, അങ്കണവാടി വർക്കറായ നസ്രിയ എം.പി എന്നിവർ സംവദിച്ചു. പരിപാടിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രതിനിധികൾ എന്നിവരും മറ്റ് സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.
ജാഗ്രതാ സമിതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിൽ ജാഗ്രതാ സമിതിയുടെ പങ്ക്, കുടുംബ അതിക്രമങ്ങൾ തിരിച്ചറിയൽ, ബാലപീഡനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ പരിശീലനം നൽകി.
പരിശീലന പരിപാടിയിൽ പങ്കെടുത്ത അംഗങ്ങൾക്ക് സമൂഹത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വേണ്ട നിർദേശങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് സംശയങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും അവസരം നൽകിയിരുന്നു. പരിശീലനം അംഗങ്ങൾക്കു വളരെ പ്രയോജനകരമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സ്ത്രീകളും കുട്ടികളും സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ ജാഗ്രതാ സമിതിയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ ശിൽപശാല വിജയകരമായി പൂർത്തിയാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only