Mar 28, 2026

യുഡിഎഫ് കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി


കോടഞ്ചേരി :തിരുവമ്പാടി നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സി കെ കാസിം വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.

കണ്ണോത്ത് അങ്ങാടിയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി ജോസഫ് സ്ഥാനാർഥി പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, കർഷ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യു,ഡിസിസി സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, എം ടി അഷറഫ്, പി വി മോഹൻലാൽ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വി കെ ഹുസൈൻ കുട്ടി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയി അടയ്ക്കാ പാറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ യുഡിഎഫ് കൺവീനർ ജയ്സൺ മേനക കുഴി, ട്രഷറർ അബൂബക്കർ മൗലവി, കെ എം ബഷീർ, സണ്ണി കാപ്പാട്ടുമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, മുത്തു അബ്ദുൽസലാം,കെ പി മുഹമ്മദ് ഹാജി, റോയി കുന്നപ്പള്ളി, റിയാനസ് സുബൈർ,ജിജി എലുവാലുങ്കൽ, നാൻസി ജോഷി, ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പേൽ, ജോബി ജോസഫ്, റീന ബിജു, ബിജു ഓത്തിക്കൽ, ജോസ് പൈക,ഷിജു കൈതക്കുളം, ഷാഫി മുറംപാത്തി എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only