സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചയിടങ്ങളിലും ഇന്ന് മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
കോഴിക്കോട് ഇന്ന് യെല്ലോ അലേർട്ടാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും എല്ലാം ശക്തമായ മഴയാണ് ജില്ലയില്‍ പെയ്യുന്നത്. ഇടിമിന്നലോടു കൂടിയ മഴയെന്ന പ്രവചനം നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടുള്ള കണ്ണൂരിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. മണിക്കൂറില്‍ അഞ്ച് മില്ലിമീറ്ററിനേക്കാള്‍ ഉയർന്ന അളവില്‍ മഴ ലഭിക്കും, ഇടിമിന്നലിനുള്ള സാധ്യതയുള്ളതിനാലും ശക്തമായ കാറ്റ് വീശുമെന്നതിനാലും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
Post a Comment