കോടഞ്ചേരി സ്വദേശി അഡ്വ പി വി മോഹൻലാലിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായി കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് നിയമിച്ചു.
മുൻ കെഎസ്‌യു കോഴിക്കോട് താലൂക്ക് പ്രസിഡന്റ്,ലോയേസ് കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, ലോ അക്കാദമി ലോ കോളേജ് യൂണിയൻ ചെയർമാൻ,എസ് എൻ കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അഡ്വ. പി വി മോഹൻലാലിന് കിട്ടിയ അംഗീകാരം കോടഞ്ചേരിയെന്ന മലയോര മേഖലയ്ക്ക് കിട്ടിയ അംഗീകാരം കൂടിയാണ്.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന നിലയിൽ തന്റെ രാഷ്ട്രീയ പ്രവർത്തന ശൈലി രൂപപ്പെടുത്തിയെടുത്ത അഡ്വ പി വി മോഹൻലാൽ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
കെഎസ്‌യുവിന്റെ കോഴിക്കോട് താലൂക്ക് പ്രസിഡന്റ് ആയിരിക്കെ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 17 ദിവസത്തെ ജയിൽവാസവും ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിനും അദ്ദേഹം ഇരയായിട്ടുണ്ട്.
15 ൽ പരം തവണ നിരവധി ക്രൂരമായ രാഷ്ട്രീയ മർദ്ദനങ്ങൾക്ക് വിധേയമായിട്ടുള്ള പി വി മോഹൻലാൽ നിരവധി കോളേജുകൾ കെ എസ് യു വിനായി നേടിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
മികച്ച പ്രാസംഗികനും, സംഘാടകനുമായ അഡ്വ മോഹൻലാൽ യുകെ യിൽ നിന്നും നിയമത്തിൽ ബിരുദാനന്ദ ബിരുദംവും നേടിയുട്ടുണ്ട്.
കോഴിക്കോട് ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകൻ കൂടിയാണ്.
വയലാർ രവി,മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ,എ കെ ആന്റണി എന്നിവരോടൊപ്പവും നിരവധി വർഷങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കുകയും,
കേരളാ മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള ആർശങ്കർ പ്രതിഭാ പുരസ്കാരത്തിനും അദ്ദേഹം അർഹനായിട്ടുമുണ്ട്.
കോടഞ്ചേരിയിലെ കുടിയേറ്റ കർഷകനും കോൺഗ്രസിന്റെ ആദ്യകാല സജീവ നേതാക്കളിൽ പ്രധാനിയുമായിരുന്ന പരേതനായ പുത്തൻപറമ്പിൽ വാസുവിന്റെയും ഗൗരിയമ്മയുടെയും ഒമ്പതാമത്തെ മകനാണ് അഡ്വ പി വി മോഹൻലാൽ.
കോഴിക്കോട് ഡിസിസി മെമ്പറായി പ്രവർത്തിച്ചുവരവെയാണ് പുതിയ നിയമനം.
ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവിയോൺമെന്റ് പ്രൊട്ടക്ഷൻ ഫോറത്തിന്റെ പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.
-
Post a Comment