കോടഞ്ചേരി:ഏഴു വർഷത്തിലധികമായി നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്ന കൈതപ്പൊയിൽ കോടഞ്ചേരി തമ്പലമണ്ണ തിരുവമ്പാടി അഗസ്ത്യാമുഴി റോഡ് നിയമസഭ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് പണികളെല്ലാം തീർക്കാതെ ഉദ്ഘാടനം ചെയ്യുന്ന എൽഡിഎഫിന്റെ പാപ്പരത്തം പൊതുജനം തിരിച്ചറിയുമെന്ന് കണ്ണോത്ത് മേഖലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കൻ 4 കോടിയിൽ അധികം രൂപ ചിലവഴിച്ചിട്ടും 21 കിലോമീറ്റർ ഇടയിൽ മൂന്നു ഭാഗത്തും മൂന്നു തരത്തിൽ റോഡ് നിർമ്മിക്കുന്ന അപൂർവങ്ങളിൽ അപൂർവമായി റോഡാണ് ഈ റോഡ്. രണ്ടു കരാറുകാരായി മൂന്ന് തരത്തിൽ നിർമ്മിച്ചത് മൂലം യാത്രക്കാർക്ക് ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്.
കണ്ണോത്ത് കൈതപ്പോയിൽ റോഡിൽ കൈപ്പുറം റോഡിലേക്കുള്ള പ്രധാന പാതയുടെ സംരക്ഷണ ഭിത്തി നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അമ്പാട്ടുപടി മേരി ലാൻഡ് ബസ് റൂട്ടിലെ ടാറിങ് പ്രവർത്തി പൂർത്തീകരിച്ചിട്ടില്ല കണ്ണോത്ത് മുതൽ കോടഞ്ചേരി വരെയുള്ള മൂന്ന് കിലോമീറ്റർ ഇന്റർലോക്ക് പകുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല, ദിശാസൂചിക ബോർഡുകൾ പലതും സ്ഥാപിക്കുവാൻ ഉണ്ട്, ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായ പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ഒരുതുള്ളി വെള്ളം പോലും ഡ്രൈനേജ് വഴി ഒഴുകുന്നില്ല. പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള വെയിറ്റിംഗ് ഷെഡുകൾ പോലും പൊളിച്ചു മാറ്റിയത് പുനസ്ഥാപിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ചെലവിന് ഒരു കുറവുമില്ല കരാറുകാരൻ്റെ ഇങ്കിതം അനുസരിച്ച് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു കൊടുക്കുകയും മലയോര ഹൈവേക്ക് മുടക്കുന്നതിനേക്കാൾ കൂടുതൽ തുക മുടക്കിയിട്ടും ആവശ്യമായ സൗകര്യങ്ങൾ ഈ റോഡിൽ ലഭ്യമായിട്ടില്ല. പ്രദേശവാസികൾ സൗജന്യമായി ഇരുവശത്തും ഓരോ മീറ്റർ റോഡ് വിട്ടു നൽകുമ്പോൾ മുൻ എംഎൽഎ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
ഇങ്ങനെ അനവധി നിരവധി പോരായ്മകൾ നിലനിൽക്കുമ്പോൾ മേൽ പ്രവർത്തി പൂർത്തീകരിക്കാൻ ആവശ്യമായ ഇച്ഛാശക്തി എംഎൽഎയുടെ ഭാഗത്തുണ്ടായിട്ടില്ല. ഗവൺമെന്റിന്റെ അനാസ്ഥയുടെയും അഴിമതിയുടെയും ഏറ്റവും നല്ല ഉദാഹരണമാണ് ഈ റോഡെന്നും കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ഉദ്ഘാടനം ചെയ്യാൻ കാണിക്കുന്നതിൻ്റെ നാലിലൊന്ന് താൽപര്യം മേൽ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ എടുത്തിരുന്നെങ്കിൽ എത്രയോ വർഷങ്ങൾക്കു മുമ്പ് ഈ റോഡ് സഞ്ചാരയോഗ്യമായിരുന്നേനെ എന്നും യോഗം വിലയിരുത്തി.
കണ്ണോത്ത് കോൺഗ്രസ് മേഖലാ കമ്മിറ്റി യോഗം ജോയ് മോളെകുന്നിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേലിക്കൂടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വാർഡ് മെമ്പർമാരായ റോയി കുന്നപ്പള്ളി, റീന ബിജു പ്രവർത്തകരായ ബിബിൻ ടോം ചീരാൻകുഴിയിൽ, ദേവസ്യാ പാപ്പാടിയിൽ, ഓനച്ചൻ മാതായെക്കൽ, ആംബ്രോസ് ചുണ്ടാട്ട്, സെബാസ്റ്റ്യൻ ചേമ്പ്ലാനി ,വർക്കി മോളെക്കുന്നൽ എന്നിവർ മെയിൽ വിഷയത്തിലെ പരാതികൾ ബോധിപ്പിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മേൽ റോഡിലെ അഴിമതികളും അശാസ്ത്രീയ നിർമ്മാണങ്ങളും പൊതുജനസമക്ഷം കൊണ്ടുവരുമെന്നും യോഗം അറിയിച്ചു.
Post a Comment