Mar 4, 2026

പഞ്ചായത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ടാറിങ് നടത്താത്തതിൽ പ്രതിഷേധിച്ചു.


കോടഞ്ചേരി : കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൻ്റെ ഇരുവശങ്ങളിലേക്കും പോകുന്ന ത്രിതല പഞ്ചായത്ത് റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗം ടാറിങ് നടത്താതിൽ  മേരിലാൻ്റ് ബ്രദേഴ്സ് പ്രതിഷേധിച്ചു. കോടഞ്ചേരി കണ്ണോത്ത് റോഡിൽ മില്ലുംപടിയിൽ നിന്നും മേരിലാൻ്റിലേയ്ക്ക് പോകുന്ന റോഡിൻ്റെ ഹൈവെയോട് ചേർന്ന ഭാഗം പൊളിഞ്ഞു കിടക്കുന്നതിനാൽ നിരവധി ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നുണ്ട് എന്ന് ഭാരവാഹികൾ ആരോപിച്ചു.

കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൻ്റെ പ്രവർത്തി കരാർ ഏറ്റെടുത്തിരിക്കുന്ന
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എത്രയും വേഗം പണികൾ പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ബിബിൻ ഡേവിഡ്, സിബി പി. കെ, വിനോദ് മാത്യു, റോബിൻസൺ തോമസ്, സോബിൻ തോമസ്, ലിറ്റ് ആർ. സി, ബോബി ഡേവിഡ്,ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only