Mar 16, 2026

എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിന് മലയേര മേഖലയിൽ ഉജ്ജ്വല വരവേൽപ്പ് '


കോടഞ്ചേരി :തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിന് വൻസ്വീകരണം നൽകി മലയോര പ്രദേശങ്ങൾ. അടിവാരത്ത് നിന്നും നൂറ് കണക്കിന് വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച സ്ഥാനാർത്ഥിയുടെ ആദ്യഘട്ട പര്യടനം ഈങ്ങാപ്പുഴ, മലപുറം, കണ്ണോത്ത്, കോടഞ്ചേരി വഴി നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി എന്നിവടങ്ങളിൽ ആയിരങ്ങൾ പുഷ്പങ്ങളെറിഞ്ഞും, ഹാരാർപ്പണം നടത്തിയും പടക്കം പൊട്ടിച്ചും സ്വീകരിച്ചു.  

കോടഞ്ചേരിയിൽ നൽകിയ സ്വീകരണത്തിന് സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, ലോക്കൽ സെക്രട്ടറി എ.എസ് രാജു, കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രിസിഡണ്ട് ഷിബു പുതിയേടത്ത്, എൽഡിഎഫ് നേതാക്കളായ ഷാജി മുട്ടത്ത്, സിബി കളരിത്തറ, ജയേഷ് ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ റൂബി തമ്പി, ബിന്ദു ജോർജ്, സി ഡി എസ് ചെയർപേഴ്സൺ നിഷ റെജി എന്നിവർ നേതൃത്ത്വം നൽകി.
  സി സി അഡ്രൂസ്, ജോർജ്കുട്ടി വിളക്കുന്നേൽ, ഷിബു പുതിയേടത്ത് എന്നിവർ ഹാരാർപ്പണം നടത്തി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only