Mar 4, 2026

ട്രൈബൽ ഉന്നതിയിലെ യുവതി യുവാക്കൾക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം നടത്തി


കോടഞ്ചേരി:കേരള പോലീസ് ജനമൈത്രി സുരക്ഷ പദ്ധതി മുഖേന നടത്തിയ കോഴിക്കോട് റൂറൽ
ട്രൈബൽ ഉന്നതികളിലെ യുവതി യുവാക്കൾക്കായി ജനമൈത്രി പോലീസ് നടത്തിയ സൗജന്യ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള
ഡ്രൈവിംഗ് ലൈസൻസ് വിതരണം കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ നടത്തി. കോടഞ്ചേരി തിരുവമ്പാടി താമരശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ ട്രൈബൽ ഉന്നതിയിലെ യുവതി യുവാക്കൾക്കാണ് ഡ്രൈവിംഗ് ലൈസൻസ് നൽകിയത്.

 തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഡ്രൈവിംഗ് ലൈസൻസ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി കോഴിക്കോട് റൂറൽ ഫറാഷ് ടി ഐപിഎസ് ലൈസൻസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജനമൈത്രി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രഞ്ജിഷ് എം സ്വാഗതം ആശംസിച്ച ചടങ്ങിൽ കോഴിക്കോട് റൂറൽ അഡീഷണൽ എസ്പി സജേഷ് വാഴാളപ്പിൽ അധ്യക്ഷത വഹിച്ചു.

 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, താമരശ്ശേരി ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ് കുമാർ കെ, കൊടുവള്ളി ജോയിന്റ് ആർ ടി ഒ ഇ.എസ് ബിജോയ്, തിരുവമ്പാടി ഐപി പ്രശാന്ത് കെ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് എസ്, കൊടുവള്ളി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അനൂപ് മോഹൻ, വിനോദ് കുമാർ, കോടഞ്ചേരി എസ് ഐ ജിതേഷ് കെ എസ്, കോടഞ്ചേരി എ എസ് ഐ ബീന സി കെ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. കോടഞ്ചേരിയിലെ ആപ്പിൾ ഡ്രൈവിംഗ് സ്കൂളാണ് ഡ്രൈവിംഗ് പരിശീലനം നടത്തിയത്.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only