ഈങ്ങപ്പുഴ കോടഞ്ചേരി റൂട്ടിൽ കുഞ്ഞുകുളത്തെ പാടശേഖരത്തിൽ ആദ്യമായി കൃഷി ചെയ്ത ഗന്ധകശാല നെല്ലിന്റെ കൊയ്ത്തുൽസവം നടത്തി.
മലയോരത്ത് വളരെ അപൂർവമായി മാത്രമാണ് ഈ നെല്ലിനം കൃഷി ചെയ്തത്. ഈ
മേഖലയിൽ നെൽക്യഷി ഏതാണ്ട് ഇല്ലാതായതോടെ നെല്ലും നെൽച്ചെടിയും കുരുന്നുകൾക്ക് കാണിച്ചുകടുക്കാൻ എത്തുന്നവരും ഉണ്ടായിരുന്നു.
കോടഞ്ചേരിയിലെ കർഷകരായ തിരുമല ഷാജിയും, കുപ്പായക്കോട് വടക്കേടത്ത് വിജുവുമാണ് കുഞ്ഞുകുളത്തെ പാടശേഖരത്തിൽ പരിക്ഷണാർഥം ഗന്ധകശാല കൃഷിയിറക്കിയത്. നാലേക്കറിൽ കൃഷി ഇറക്കിയ ഇവർ ഒരേക്കറോളം സ്ഥലത്താണ് ഗന്ധകശാലക്കൃഷി നടത്തിയത്. കിലോയ്ക്ക് 200 രൂപ തോതിൽ ബത്തേരിയിൽ നിന്ന് വിത്ത് സംഘടിപ്പിച്ചു, കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയാ മോഹന്റെയും പുതുപ്പാടി കൃഷി ഓഫീസർ രമ്യയുടെയും നിർദേശാനുസരണം മികച്ച പരിചരണം നൽകി. കർഷകരെ ആഹ്ലാദത്തിലാക്കി ഗന്ധ കശാലയ്ക്ക് വിളവ് നൂറുമേനി. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന ജനകീയാസൂത്ര ണപദ്ധതിക്കു കീഴിലാണ് വിത്തുപാകിയത്. വിളവെടുക്കുന്നതിനു മുൻപുതന്നെ നെല്ലിന് കിലോയ്ക്കു 100 രൂപ തോതിൽ ബുക്കി ങ്ങായെന്ന് കർഷകർ പറയുന്നു. വിത്തിനായി സമീപിക്കുന്നവരുമുണ്ട്.
പാടത്തെ കൊയ്ത്തുൽത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിർവഹിച്ചു. കൃഷി ഓഫീസർ രമ്യ കെ, വാർഡ് മെമ്പർ നിമ്മി ബിജു എന്നിവർ നേതൃത്വം നൽകി.
കേന്ദ്രസർക്കാരിൻ്റെ ഭൗമസുചികപദവി ലഭിച്ചിട്ടുള്ള ഗന്ധക ശാല പ്രധാനമായും കൃഷിചെയ്യുന്നത് വയനാട്ടിലെ ബത്തേരി, പനമരം, തിരുനെല്ലി, മാനന്തവാടി, നൂൽപ്പുഴ, ചേകാടി, പുല്പള്ളി, കണിയാമ്പറ്റ പ്രദേ ശങ്ങളിലാണ്. തിളക്കമാർന്ന വൈക്കോൽ നിറമുള്ള, പോഷ കഗുണമുള്ള അരി പ്രധാനമായും ബിരിയാണി, നെയ്ച്ചോർ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ജീരകശാല അരിയെ ക്കാൾ വലുപ്പമുള്ളതും ഉരുണ്ടതുമാണ് ചന്ദനത്തിന്റെ ഗന്ധമുള്ള ഗന്ധകശാല അരി, പര മ്പരാഗത സുഗന്ധനെല്ലിനമായ ഗന്ധകശാല നാലടിപ്പൊക്കത്തിൽ വളരുന്ന നെല്ലിനമാണ്. പ്രധാനമായും കാലാവസ്ഥാവ്യതിയാനമാണ് ഗന്ധകശാല കൃഷിയിറക്കുന്നതിന് കോഴിക്കോട് മലയോര മേഖലയിലെ കർഷകരെ നിരുത്സാഹപ്പെടുത്തുന്നത്. വിത്തിന് വില കൂടുതലാണെന്നതും മലയോരകർഷകരെ ഗന്ധക ശാലക്കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു.
വേനൽമഴയുടെ അഭാവവും ഈ വർഷത്തെ തണുത്ത കാലാവസ്ഥയും മികച്ച പരിചര ണവുമാണ് നല്ല വിളവിന് കാരണമായതെന്ന് ഡോ. പ്രിയാ മോഹൻ പറഞ്ഞു.
വരും വർഷങ്ങളിലും വിജയം ആവർത്തിച്ചാൽ ഏറെ ഡിമാൻഡുള്ള ഗന്ധകശാലയുടെ കൃഷി മലയോരമേഖലയിലും കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്ന് കർഷകർ അവകാശപ്പെടുന്നു. ഇതിന്റെ കൂടെ ബാക്കി സ്ഥലത്ത് കൃഷി ചെയ്ത ആതിര,വയനാടൻ തൊണ്ടി, ആയുർവേദ അരിയായ ബ്ലാക്ക് റോസും എന്നീ നെല്ലിനങ്ങളുടെ വിളവെടുപ്പും നടത്തി.
Post a Comment