Mar 8, 2026

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു


കോടഞ്ചേരി: ശ്രേയസ് പുലിക്കയം യുണിറ്റ് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ശ്രേയസ് കോഴിക്കോട് മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സി.ഒ. ലിജി സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ഫാ.പൗലോസ് നിരപ്പേൽ (സ്വിറ്റ്സർലസ്റ്റ്) ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പാൾ ഡോ.ഷൈജു ഏലിയാസ് വനിതകൾക്കായുള്ള ക്ലാസ്സ് എടുത്തു. 

മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി ആശംസകൾ അർപ്പിച്ചു. മേഖല കോർഡിനേറ്റർ എൽദോ യൂണിറ്റ് പ്രസിഡൻ്റ് മിനി പാലത്തിങ്കൽ സെക്രട്ടറി ഷിൽബി രാജു കമ്മിറ്റി അംഗങ്ങൾ ജേക്കബ് ഊര്യക്കുന്നത്ത്, ബേബി ആലവേലിൽ, ഷൈനി ഷാജി, ശാരദ മാത്യു,വത്സ ജോൺസൺ എന്നിവർ മീറ്റിംങ്ങിന് നേതൃത്വം നല്കി. യൂണിറ്റ് വൈസ് പ്രസിഡൻ്റ് യുസിമോൻ കാരികുഴിയിൽ നന്ദി അറിയിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only