കോടഞ്ചേരി:യുഡിഎഫ് സ്ഥാനാർത്ഥി സി കെ കാസിമിന് കോടഞ്ചേരിയിൽ സ്വീകരണം നൽകി വിവിധ കേന്ദ്രങ്ങളിൽ സാമൂഹ്യ രാഷ്ട്രീയ ആത്മീയ നേതാക്കന്മാരെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ്,ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ ടെന്നിസൺ ചാത്തൻകണ്ടം, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ജയ്സൺ മേനാക്കുഴി , അബൂബക്കർ മൗലവി, കെ എം ബഷീർ,അലക്സ് തോമസ്, മിനി സണ്ണി,റോയ് കുന്നപ്പള്ളി, ആന്റണി നിർവേലി, ബാബുപട്ടരാട്, ജിജി എലിവാലുങ്കൽ, ബേബി വളയത്തിൽ, ജോബി ജോസഫ്, ശിവദാസൻ താഴെ പാലാട്ട്, നാൻസി ജോഷി, റെജി തമ്പി, റീന ബിജു, ചന്ദ്രൻ സി കെ,വിൽസൺ തറപ്പിൽ, ബേബി കോട്ടൂപള്ളി, നാസർ പി പി, ബിനു പാലാത്തറ, ബിജു ഓത്തിക്കൽ,ടെസ്സി തോമസ് എന്നിവർ ചേർന്ന് സി കെ കാസിമിന് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, ഇരൂട് വിയാനി ഫീസ്റ്റ് ഫോമിലെ വൈദികർ, ഈരൂട് സെന്റ് ജോസഫ് ക്ലോയിസ്റ്റേർഡ് മൊണാസ്ട്രിയിലെ സിസ്റ്റേഴ്സ്, ഈരൂട് അൽഫോൻസാ കോൺവെന്റ് സിസ്റ്റേഴ്സ്,മാനാംകുന്ന് മഹാദേവക്ഷേത്ര ഭാരവാഹികൾ മറ്റ് സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരെ സ്ഥാനാർത്ഥി സി കെ കാസിം സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.
Post a Comment