Mar 28, 2026

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിക്ഷേധിച്ചു.


കോടഞ്ചേരി: കരിമ്പാലക്കുന്ന് അങ്ങാടിയിൽ സ്ഥാപിച്ചിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ നാല് പ്രചരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ ഇരുട്ടിൻ്റെ മറവിൽ നശിപ്പിച്ചതിൽ എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രതിക്ഷേധിച്ചു. കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
   ഇന്ന് രാവിലെയാണ് ബോർഡുകൾ കാണാതായതായി ശ്രദ്ധയിൽ പെട്ടത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകളും പോസ്റ്ററുകളും കേടുകൂടാതെ ഇരിക്കുന്നുണ്ട്. 
    വിജയം ഉറപ്പിച്ച് കൊണ്ട് രാഷ്ട്രീയ പക്ഷപാതിത്ത്വമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടി കൊണ്ട് ലിൻ്റോ ജോസഫിൻ്റെ പ്രചരണം മുന്നേറികൊണ്ടിരിക്കുകയാണ്. ഇന്ന് പൂളപ്പാറയും, കാഞ്ഞിരാടും, ഈരൂടും ഇന്ന് സ്ഥാനാർത്ഥിപര്യടനം നടക്കാനിരിക്കെയാണ് ബോധപൂർവ്വം പ്രചരണ ബോർഡുകൾ എടുത്ത് മാറ്റിയത്.
     പ്രചരണ ബോർഡുകൾ തകർത്ത് പ്രവർത്തകരുടെ മനോവീര്യം തകർക്കാനാണ് ഇത്തരം സാമൂഹ്യ വിരുദ്ധരുടെ ശ്രമമെങ്കിൽ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി മുമ്പോട്ട് പോകും. പ്രകോപനം സൃഷ്ടിക്കാനുള്ള ഇത്തരം ഗൂഢ തന്ത്രങ്ങളിൽ പെട്ടുപോകരുതെന്നും ആത്മസംയമനം പാലിക്കണമെന്നും പ്രവർത്തകരോട് എൽഡിഎഫ് അഭ്യർത്ഥിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
      യോഗത്തിൽ ഷിജി ആൻ്റണി അത്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ, ജോർജ്കുട്ടി വിളക്കുന്നേൽ, പി.പി ജോയി, ജയേഷ് ചാക്കോ, സിബികളരിത്തറ, പുഷ്പ സുരേന്ദ്രൻ, എ.എസ് രാജു, പി ജെ ജോൺസൺ, കെ.എം ജോസഫ് എന്നിവർ പ്രസംഗിച്ചു. ജോസ് ഐരാറ്റിൽ സ്വാഗതവും ജോസ് കുന്നത്ത് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only