തിരുവമ്പാടി കലാ സാംസ്ക്കാരിക വേദിയുടെ ഒന്നാം വാർഷികവും, ജയചന്ദ്രൻ അനുസ്മരണവും മാർച്ച് 28 ശനി വൈകു: 5 മണിക്ക് ഗാന വിരുന്നോട് കൂടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
തിരുവമ്പാടി ബസ്റ്റാൻ്റ് പരിസരത്ത് സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത ഗായകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ വിശിഷ്ടാതിഥിയായും മാർക്കറ്റിങ് സൊസൈറ്റി പ്രസിഡണ്ട് ബാബു മാസ്റ്റർ പൈക്കാട്ട് മുഖ്യ പ്രഭാഷകനായും നടക്കുന്ന ആഘോഷ-അനുസ്മരണ പരിപാടി സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് മാത്യു ഉത്ഘാടനം ചെയ്യും.
വാർഷിക ആഘോഷ സംഘാടനത്തിനായി കാവാലം ജോർജ്ജ് മാസ്റ്റർ ചെയർമാനും കെ.ഡി. തോമസ് കൺവീനറായും ഇരുപത്തിയൊന്ന് അംഗ സംഘാടക സമിതി രൂപീകരിച്ചു. വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച തിരുവമ്പാടി സ്വദേശികളെ ചടങ്ങിൽ വെച്ച് ആദരിക്കാനും തീരുമാനിച്ചു.
Post a Comment