Apr 14, 2026

മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ; ഇരുവരും ബന്ധുക്കൾ

കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

പരിശോധന നടക്കുകയാണെന്നും മരിച്ച നിലയിൽ കണ്ടെത്തിയവർ ബന്ധുക്കൾ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. പെൺകുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only