Apr 13, 2026

ചുരം റോപ് വേ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു


അടിവാരം :താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി വയനാട് തുരങ്കപാത നിർമാണ നടപടികൾ മുന്നോട്ടു പോകുന്നതിനിടെ മലബാറിന്റെ ഗതാഗത, ടൂറിസം മേഖലകൾക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വയനാട് ചുരം റോപ് വേ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. നിർദിഷ്ട പദ്ധതിക്കായി അടിവാരത്ത് ഏറ്റെടുക്കാനുദ്ദേശിച്ച 10 ഏക്കർ സ്ഥലം പരിസ്ഥിതി നിയമങ്ങളുടെ നൂലാമാലയിൽപെട്ടതോടെ നടപടികൾ നിശ്ചലമാകുകയാ യിരുന്നു. റെഡ്‌സോണിൽ ഉൾ പ്പെട്ട ഈ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ നിയമം അനുവദിക്കുന്നില്ല. ഇതോടെ തൊട്ടടുത്തുള്ള മുന്നേക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലായതായി വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. നേരത്തെ കണ്ടു വച്ചിരുന്ന പത്തേക്കർ ഭൂമിയുടെ അതേ ദിശയിൽ തന്നെയാണ് മുന്നേക്കർ ഭൂമി കണ്ടെത്തിയിരി ക്കുന്നത്. അതുകൊണ്ടു തന്നെ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റമുണ്ടാകില്ലെന്നും ജോണി പാറ്റാനി പറഞ്ഞു. പത്തേക്കർ ഭൂമിക്ക് വെസ്റ്റേൺ ഗാട്ട്സ് ഡെവലപ്മെൻ്റ കമ്പനി അഡ്വാൻസ് നൽകിയിരുന്നു. അ തിനുശേഷം, ഈ ഭൂമി പ്ലാന്റേഷൻ നിയമത്തിന്റെ പരിധിയിൽ വരുന്നുവെന്ന് ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് എതിർപ്പ് അറിയിച്ചു. പ്ലാന്റേഷൻ ആക്ടിൽ നിന്ന് പത്തേ ക്കർ ഭൂമി ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഇതിനിടെയാണ് പ്രസ്‌തുത ഭൂമി നിർമാണ വിലക്കുള്ള റെഡ് സോൺ പരിധിയിൽപെടുത്തിയത്. ഇതോടെ പകരം ഭൂമി കണ്ടത്തുകയായിരുന്നു.

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ച് താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി അടി വാരം മുതൽ ലക്കിടി വരെ 3.67 കിലോമീറ്റർ നീളമുള്ള അത്യാധുനിക റോപ് വേ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഈ റോപ് വേയിലെ 40 കേബിൾ കാറുകളിലൂടെ 15 മിനിറ്റുകൊണ്ടു ലക്കിടിയിൽ എത്താം. അഞ്ചുകൊല്ലം മുമ്പ് പദ്ധതിക്കായി 180 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.

പൊതു-സ്വകാര്യ പങ്കാളിത്ത ത്തോടെ പൂർത്തീകരിക്കാനുദ്ദേ ശിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെൻ്റ് കോർപറേഷനും (കെഎസ്ഐഡിസി) പങ്കാളിയാണ്.

വെസ്റ്റേൺ ഗാട്ട്സ് കമ്പനിയുടെ ഷെയർ വിൽപ്പനയിലൂടെ യാണ് ചുരം റോപ്‌വേ പദ്ധതിക്കാവശ്യമായ ഫണ്ട് സമാഹരി ച്ചിരിക്കുന്നത്. പദ്ധതിക്കാവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികളെല്ലാം ലഭ്യമായിട്ടുണ്ടെന്ന് ജോണി പാറ്റാനി പറഞ്ഞു. രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് കേബിൾ കാർ സൗകര്യവും ഉണ്ടാകുമെന്നതിനാ ൽ, വിദഗ്‌ധ ചികിത്സാ സംവിധാനങ്ങളുടെ അഭാവം മൂലം വയ നാട് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാവുകയും ചെയ്യും. അത്യാസന്നനിലയിലുള്ള രോഗികളുമായി വയനാട്ടിൽ നിന്നു പുറപ്പെടുന്ന ആംബുലൻസുകൾ പലപ്പോഴും ചുരത്തിലെ ഗതാ ഗതക്കുരുക്കിൽപെടുന്നത് പതിവാണ്. ഇതിന് പരിഹാരമാകും ആംബുലൻസ് കേബിൾ കാർ.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ഒമ്പത് ഹെയർപിൻ വളവുകളുള്ള താമരശേരി ചുരം പിന്നിടണം. ഏതുസമയവും ഗതാഗതക്കുരുക്ക് രൂപപ്പെടുമെന്നതിനാൽ ചുരം യാത്ര ആളുകളുടെ പേടി സ്വപ്നമാണ്. പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാതെ സ്ത്രീകൾ ഉൾപ്പെ ടെയുള്ളവർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്നതിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ഇതുവരെ അധികൃതർക്ക് കഴി ഞ്ഞിട്ടില്ല. തുരങ്കപാതയും റോപ് വേയും യാഥാർഥ്യമാകുന്ന തോടെ യാത്രാദുരിതത്തിനു പ രിഹാരമാകുമെന്നാണ് പ്രതിക്ഷ.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only