Apr 18, 2026

താമരശേരി രൂപത റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്ന്

താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോ ഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് നടക്കും. രാവിലെ 11.15ന് സീറോമലബാർ സഭാ മേ ജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാർ റെമീജി യോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, മാനന്തവാടി ബിഷപ് മാർ ജോസ് പൊരു ന്നേടം, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, ആർച്ച്ബിഷ പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, റൂബി ജൂ ബിലി കൺവീനർ ഫാ. ജോൺ ഒറവങ്കര, മാനന്തവാടി സഹായ മെത്രാൻ ബിഷപ് മാർ അലക്സ് താരാമംഗലം, കണ്ണൂർ സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പാശേരി, പാസ്റ്ററൽ കൗൺസി ൽ സെക്രട്ടറി ബെന്നി ലൂക്കോസ്, ബിഷപ് എമരിറ്റസ് മാർ തോമസ് ഇലവനാൽ, സൂപ്പീരിയർ ജനറൽ സിസ്റ്റർ എൽസി വടക്കേമുറി എംഎസ്എംഐ
തുടങ്ങിയവർ പ്രസംഗിക്കും.

ജൂബിലിയോ ടനുബന്ധിച്ച് വൈവിധ്യമാർന്ന പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനവും നടക്കും. രൂപത ഭൂപടത്തിന്റെ പ്രകാശനം, രൂപത ഡിജിറ്റ ലൈസേഷൻ പ്രഖ്യാപനം, മലബാർ കുടിയേറ്റ മ്യൂസിയം പദ്ധതിയുടെ തുടക്കം, കരുണാ ഭവൻ പുതിയ ബ്ലോക്കിന്റെ ഉദ്ഘാ ടനം, രൂപത ഡയറക്ടറിയുടെ പ്രകാശനം, വിഷ്വൽ മീഡിയ ലോഞ്ച് എന്നിവയുടെ പ്രഖ്യാപനവുമാണ് നടക്കുക.

സമൂഹത്തിന്റെ വിവിധ മേഖ ലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും. അൽഫോൻസ സ്‌കൂൾ താമരശേരി, പ്രസന്റേഷൻ സ്‌കൂൾ കോഴിക്കോട് എന്നി വിടങ്ങളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന പ്രാർഥനാ നൃത്തം, മാർഗംകളി, കൂടാതെ റൂബി ജൂബിലി ആന്തം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

സമ്മേളനത്തിന് എത്തുന്നവരുടെ കാറുകൾ ബഥാനിയയ്ക്ക് എതിർവശത്തായി സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ പാരിഷ് ഹാളിനോട് ചേർന്നുള്ള ഗ്രൗണ്ടിലും പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only