Apr 2, 2026

കോഴിക്കോട് മുക്കത്തിന് സമീപം വന്‍ എം.ഡി.എം.എ വേട്ട; വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍


കോഴിക്കോട്: മുക്കത്ത് വന്‍ എം.ഡി.എം.എ വേട്ട. വാടക വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മൂന്ന് കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍. മണാശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഹനീഫയും ഹയറുന്നിസയുമാണ് പിടിയിലായത്.



ഹനീഫയെ ഇന്നലെ രാത്രി വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്ന എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മണാശ്ശേരിയിലെ വാടക വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചിരുന്നതായി മനസിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയും വാടക വീട്ടില്‍ നിന്നും ഹയറുന്നിസയേയും പിടികൂടിയത്.

ഏതാണ്ട് അറുപത് ലക്ഷത്തോളം വിലവരും ഇതിന്. ഇതാദ്യമായാണ് ഇത്രയും തൂക്കംവരുന്ന എം.ഡി.എം.എ ജില്ലയില്‍ പിടികൂടുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only