May 29, 2026

പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 ൽ 1198 മാർക്ക് കരസ്ഥമാക്കിയ ലിയ ട്രീസ സുനിലിനെ അനുമോദിച്ചു...

 കോടഞ്ചേരി: പ്ലസ്ടു പബ്ലിക്ക് പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ  1200 ൽ 1198 മാർക്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിയ ട്രീസ സുനിലിന് സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസും,പി.ടി.എ ഭാരവാഹികളും,അദ്ധ്യാപകരും ചേർന്ന് അനുമോദനം നൽകി.

പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ,വൈസ് പ്രസിഡൻ്റ് ജോഷി തോമസ്,ഓഡിറ്റർ സന്തോഷ് അഗസ്റ്റിൻ,അദ്ധ്യാപകരായ മേരി ഷൈല,ജീന തോമസ്,ഷീൻ പി ജേക്കബ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.മാതൃകാപരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ മാനേജ്മെൻ്റിനും,പി.ടി.എയ്ക്കും,അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾ നന്ദിയറിയിച്ചു.

സ്വകാര്യ ട്യൂഷനുകളുടെയോ,പ്രത്യേക പരിശീലന ക്ലാസ്സുകളുടെയോ സഹായമില്ലാതെ തന്നെ കഠിനാധ്വാനത്തിലൂടെ മികച്ച വിജയം സ്വന്തമാക്കിയ ലിയ ട്രീസ സുനിൽ,വൈദ്യരുപടി കേഴപ്ലാക്കൽ സുനിൽ കെ ജെ - ഷീന ജോസഫ് ദമ്പതികളുടെ മകളാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only