മുക്കം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും ലേബർ കോഡിന്റെ പകർപ്പ് കത്തിക്കലും നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.വിശ്വനാഥൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.ടി. ബിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.കെ. വിനോദ്, അജിത്ത് ടി എന്നിവർ സംസാരിച്ചു. പി.ടി. ബാബു സ്വാഗതം ആശംസിച്ചു. എം. സുഭാഷ്, ജലീൽ, ജിഷ, സലിന എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. ഒട്ടേറെ തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
Post a Comment