May 14, 2026

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മേൽത്തരം കമ്പനികളുടെ സ്കൂൾ യൂണിഫോം, സ്കൂൾ ബാഗ്, ത്രിവേണി, ക്ലാസ്സ്‌മേറ്റ് നോട്ട്ബുക്കുകൾ, ലഞ്ച് ബോക്സ്‌, വാട്ടർ ബോട്ടിൽ, കുടകൾ, റെയിൻ കോട്ടുകൾ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും മിതമായ വിലക്ക് ലഭ്യമാക്കുന്ന മാർടെക്സ് സ്കൂൾ ബസാർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി *മില്ലി മോഹൻ* ഉദ്ഘാടനം ചെയ്തു. അന്ന മരിയ സോണിക്ക് നോട്ടുബുക്കുകൾ നൽകികൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മില്ലി മോഹൻ ആദ്യ വില്പന നിർവഹിച്ചു.

    
           മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മുഹമ്മദ്‌ വട്ടപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, മറിയാമ്മ ബാബു, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, സംഘം ഭരണസമിതി അംഗങ്ങളായ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ജോർജ് പാറേക്കുന്നത്, ഷെറീന കിളിയണ്ണി, അഡ്വ. സിബു തോട്ടത്തിൽ, പൊതുപ്രവർത്തകരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പൗളിൻ മാത്യു, ലിസി സണ്ണി, ഷൈനി ബെന്നി, പി. ടി. ഹാരിസ്, അസ്‌കർ ചെറിയമ്പലം, നബീസ അസ്‌കർ, സുലൈഖ അടുക്കത്ത്, റെജി പുതുപ്പറമ്പിൽ, ബഷീർ ചൂരക്കാട്ട്, റോയ് മനയാനി, ബാബു മൂത്തേടത്ത്, ദിനേശൻ പുൽപറമ്പിൽ, ലിബിൻ ബെൻ തുറുവേലിൽ, അമൽ നെടുംങ്കല്ലേൽ, പുരുഷൻ നെല്ലിമൂട്ടിൽ, മനോജ്‌ മുകളേൽ, ബീവി തുറയൻപിലാക്കൽ, അന്ന മരിയ സോണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ. പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only