May 17, 2026

കൂമ്പാറയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.


തിരുവമ്പാടി:മലയോര മേഖലയിൽ ഇന്ന് ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്. കൂടരഞ്ഞി,കൂമ്പാറ മുണ്ടുമല ഇളംമ്പുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്‌. കൂമ്പാറ മുണ്ടമല സ്വദേശിനി അഷ്ഫിലക്കാട് പരിക്കേറ്റത്.
പുതുപ്പാടി മലോറം നെരൂക്കുംചാൽ മരണ വീട്ടിൽ വീടിനകത്ത് നിൽക്കുംമ്പോൾ
പുത്തൻപീടികയിൽ
സാബിത, വഹീത എന്നിവർക്കും ചമൽ എട്ടേക്രയിൽ വീടിൻ്റെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഇന്ദുലേഖ (53) ,വീട്ടിലേക്ക് നടന്നു പോകുന്ന അവസരത്തിൽ ചക്കിക്കാവ് കുണ്ടോത്ത് അംബിക (60) എന്നിവർക്കുമാണ് വൈകുന്നേരം മിന്നലേറ്റ്. നാലുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.കൂമ്പാറ മുണ്ടമല സ്വദേശിനിയെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only