May 24, 2026

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതികൾ വേണം: മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ


കോഴിക്കോട്: മാവൂരിൽ ഗ്വാളിയോർ റയോൺസിനായി സർക്കാർ ഏറ്റെടുത്ത് കൈമാറിയ ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതികൾ ആരംഭിക്കണമെന്ന ആവശ്യവുമായി
എം.എ റസാഖ് മാസ്റ്റർ എം.എൽ.എ. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുംഎംഎൽഎ നിവേദനം നൽകി.
നാനൂറ് ഏക്കറോളം വരുന്ന ഭൂമി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗിക്കാതെ കിടക്കുകയാണ്. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനും നൂറ് കണക്കിന് ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കുന്നതിനും സഹായകരമായ രീതിയിൽ ഈ ഭൂമിയെ പ്രയോജനപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വിഡി സതീശനും വ്യവസായ-ഐ.ടി മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കും  നിവേദനം നൽകിയത്.

ഇവിടെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നും അതുവഴി  സാമ്പത്തിക വളർച്ചക്ക് ഊർജം പകരാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മണ്ഡലത്തിലെ യുഡിഎഫ് പ്രകടനപത്രികയിൽ മാസ്റ്റർ പ്ലാനായി ഉയർത്തിയ  വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് നിവേദനത്തിലൂടെ റസാഖ് മാസ്റ്റർ എംഎൽഎ ആവശ്യപ്പെടുന്നത്.
പത്ര രീതിയിൽ തയ്യാറാക്കുക

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only