May 18, 2026

ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.


കോടഞ്ചേരി: കേരളത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടും 
 വോട്ട് ചെയ്ത വോട്ടർമാർക്ക് നന്ദി അർപ്പിച്ചു കൊണ്ടും
 കണ്ണോത്ത് മേഖല യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ  ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.

 മധുര പലഹാരങ്ങൾ വിതരണം ചെയ്തുo പടക്കങ്ങൾ പൊട്ടിച്ചും  നടത്തിയ ആഹ്ലാദപ്രകടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേ ലിക്കൂടിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ്  പ്രസിഡന്റ്‌ മാരായ ജോയി മോളെ കുന്നേൽ, ദേവസ്യ പാപ്പാടിയിൽ, ബിബിൻ ടോം ചീരാങ്കുഴി, ടോം കുന്നപ്പള്ളി, സെബാസ്റ്റ്യൻ ചേമ്പ്ലാനി , വർക്കി മോളെകുന്നേൽ,  ആൻഡ്രൂസ്  ചുണ്ടാട്ട്, മാമച്ചൻ മടത്തിപറമ്പിൽ, ജോബിഷ് ഊരക്കാട്ടിൽ, ടോമി പൊരുന്നേടത്ത് എന്നിവർ നേതൃത്വം നൽകി.

 പറഞ്ഞ വാക്കുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ജനഹൃദയങ്ങളിൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഇടം നേടുമെന്നും 
കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പ്രതിപക്ഷത്തെയും ചേർത്തുനിർത്തിയുള്ള സമഗ്ര വികസന പ്രവർത്തനങ്ങൾ കേരളം കാണുമെന്നും ഉദ്ഘടന പ്രസംഗത്തിൽ വൈസ് പ്രസിഡണ്ട് അറിയിച്ചു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only