നിരന്നപാറ : നിരന്നപാറ പ്രദേശത്ത് നിരവധി തെരുവുനായകൾ സ്വയ്ര്യവിഹാരം നടത്തുകയാണ്. ഇന്ന് രാവിലെ നിരന്നപാറ കുരിശടി ഭാഗത്തും, നിരന്നപാറ ചന്ദ്രൻകുന്നേൽ പടി റോഡിലും കണ്ട നായകളുടെ ദൃശ്യങ്ങളാണ് ചിത്രത്തിൽ.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അവധിക്കാലമായതിനാൽ നിരവധി കുട്ടികൾ കളിക്കുയും, യാത്ര ചെയ്യുകയും ചെയ്യുന്ന പ്രദേശമായതിനാൽ നാട്ടുകാർ വലിയ ഭയപ്പാടിലാണ്.
തെരുവ് നായകളൈ കൊന്ന് കളയുകയോ, ഷെൽട്ടറുകളിൽ അടങ്ങുകയോ അല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രസ്താവനകളിറക്കാതെ പ്രായോഗിക നടപടികൾ പഞ്ചായത്ത് കൊള്ളണം. നിരന്നപാറ കേന്ദ്രീകരിച്ച് വളർത്തുമൃഗങ്ങൾക്ക് പ്രതിരോധകുത്ത് വെയ്പ് നടത്താനുള്ള ക്യാമ്പ് നടത്താനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നു.
നിരന്നപാറ പ്രദേശത്ത് മറ്റൊരു നായ കൂടി ചത്തനിലയിൽ കണ്ടെത്തി. നിരന്ന പാറ നാല് സെൻ്റ് ഉന്നതിയിലാണ് ചത്തനായയെ കണ്ടത്.
ഇന്നലെ പേവിഷ ബാധയേറ്റ് ചത്ത നായ കടിച്ചതാണ് ഇന്ന് ചത്ത നായയെയും. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്

Post a Comment