May 30, 2026

ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടുന്ന മുഴുവൻ കുട്ടികൾക്കും സി.കെ കാസിം എം എൽ എ യുടെ സ്നേഹ സമ്മാനങ്ങൾ


മുക്കം: ഈ വർഷം ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടുന്ന മുഴുവൻ കുട്ടികൾക്കും നൽകാനായി സി.കെ കാസിം എം എൽ എ യുടെ സ്നേഹ സമ്മാനങ്ങൾ സ്കൂളുകളിലെത്തി.തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം നവാഗതർക്കാണ് എം എൽ എ സ്നേഹ സമ്മാനം നൽകുന്നത്.പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കുക, അതുവഴി പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യയങ്ങളുമായി എം എൽ എ നടപ്പാക്കുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമ്മാനം നൽകിയത് .പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കാരശ്ശേരി ബാങ്ക് ഓഡിറ്ററിയത്തിൽ നടന്നു.
സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു, എ ഇ ഒ കെ.രാജീവ് , പി.ജി മുഹമ്മദ്, ജി. അബ്ദുൽ അക്ബർ, ടി.കവിത , ബോബി ഷിബു, സംഗീത എൻ.കെ, അന്നകുട്ടി ദേവസ്യ, ജോർജ്കുട്ടി, ജിതിൻ പല്ലാട്ട്, സി.ആർ അജിത, അൻസാർ ബിപിസി കുന്ദമംഗലം കെ.പി ജാബിർ ടി.പി അബൂബക്കർ , സൗമ്യ സബാസ്റ്റ്യൻ, മുനീർ തേക്കും കുറ്റി, യുനുസ് പുത്തലത്ത് , എകെ സാദിഖ് ഗഫൂർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only