May 20, 2026

മന്ത്രിമാരുടെ വകുപ്പുകളില്‍ വിജ്ഞാപനമായി: വി ഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍


തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ് ദിവസങ്ങള്‍ക്കു ശേഷം വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്.
മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശന്‍- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍

രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്

സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി

കെ മുരളീധരന്‍- ആരോഗ്യം, ദേവസ്വം

എ പി അനില്‍കുമാര്‍- റവന്യൂവകുപ്പ്

പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം

എം ലിജു- എക്സൈസ്, സഹകരണം

റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ്- കൃഷി

കെ എ തുളസി-പിന്നാക്ക ക്ഷേമം

ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴില്‍

ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

എന്‍ ഷംസുദ്ദീന്‍- പൊതുവിദ്യാഭ്യാസം

കെ എം ഷാജി- തദ്ദേശസ്വയംഭരണം

പി കെ ബഷീര്‍- പൊതുമരാമത്ത്

വി ഇ അബ്ദുള്‍ ഗഫൂര്‍- ഫിഷറീസ്

മോന്‍സ് ജോസഫ്- ജലസേചനം

അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്

ഷിബു ബേബി ജോണ്‍- വനം

സി പി ജോണ്‍- ഗതാഗതം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only