May 27, 2026

അന്യായമായ ഇഡി റെയ്ഡിൽ പ്രതിക്ഷേധ പ്രകടനം നടത്തി


കോടഞ്ചേരി : പ്രിതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഐ(എം) പിബി അംഗവുമായ പിണറായി വിജയൻ്റെ വീടുകളിലും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിൻ്റെ വീട്ടിലും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ട്രേറ്റ് നടത്തിയ രാഷ്ട്രീയപ്രേരിതവും അന്യായവുമായ റെയ്ഡിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരി അങ്ങാടിയിൽ സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
     മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രിയുമായി കൂടി കാഴ്ച്ച നടത്തിയതിൻ്റെ തൊട്ട് പുറകെ നടന്ന ഈ സംഭവങ്ങൾ സംശയം ജനിപ്പിക്കുന്നതാണ്. ബിജെപി യു ഡി എഫ് ഡീലാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്.
      ഷിബു പുതിയേടത്ത് അത്യക്ഷത വഹിച്ചു.  ലേക്കൽ സെക്രട്ടറി എ.എസ് രാജു.   ഏരിയാകമ്മറ്റി അംഗം ജോർജ് കൂട്ടി വിളക്കുന്നേൽ, വിപി ഷിനോജ്, ശ്രീജിത്ത്, അനിമൈക്കാവ്, രൂപേഷ് സോമൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only