May 4, 2026

തിരുവമ്പാടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ സി കെ കാസിം കോടഞ്ചേരിയിൽ എത്തി


കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലം  നിയുക്ത എം എൽ എ  സി കെ കാസിം വോട്ടർമാരോട് നന്ദി പറയുവാൻ കോടഞ്ചേരിയിൽ എത്തിച്ചേർന്നു. 6741 വോട്ടിനാണ് സി കെ കാസിം തിരുവമ്പാടിയിൽ വിജയിച്ചത്.77140 വോട്ട് ആണ് സി കെ കാസിമിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് 70399 വോട്ട് നേടിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി സണ്ണി തോമസിന് 7380 വോട്ട് ലഭിച്ചു. 

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ യുഡിഎഫിന് ലഭിച്ച വോട്ടിംഗ് ലീഡ്  പുതുപ്പാടി 3532, കോടഞ്ചേരി 1461, കാരശ്ശേരി 1691, കൂടരഞ്ഞി 456, കൊടിയത്തൂർ 1965 എന്നിങ്ങനെയാണ്. എൽഡിഎഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 2011 വോട്ടും  മുക്കം നഗരസഭയിൽ 398 വോട്ടും ലീഡ് നേടി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only