May 30, 2026

കോഴിക്കോട് ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ നേതൃത്വത്തിൽ താരങ്ങൾക്ക് ആദരം


കോടഞ്ചേരി: തെലുങ്കാനയിൽ നടന്ന ഓൾ ഇന്ത്യ സീനിയർ സൗത്ത് സോൺ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ കേരള ടീമിന്റെ ക്യാപ്റ്റൻ കോടഞ്ചേരി സ്വദേശിനി ജീനാ മറിയം ജിഷോ മുണ്ടയ്ക്കലിനെയും ടീം അംഗമായ അലീന ജിറിൽ വടക്കേലിനെയും കോഴിക്കോട് ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ ആദരിച്ചു.
കോടഞ്ചേരി സ്വദേശികളായ ഇരുവരുടെയും മികച്ച പ്രകടനം ആണ് കേരളത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പ്രസിഡന്റ് സിജി നിരവത്ത് അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ ട്രഷറർ റോബർട്ട് അറയ്ക്കൽ മെമെന്റോ നൽകി ആദരിച്ചു.സനി മോൻ പുള്ളിക്കട്ടിൽ, സന്തോഷ് സെബാസ്റ്റ്യൻ, റോക്കച്ചൻ, സുധീഷ് തോമസ്  ജോബിൻ തോമസ്.എന്നിവർ പ്രസംഗിച്ചു 
കായികരംഗത്ത് യുവതലമുറയ്ക്ക് പ്രചോദനമാകുന്ന നേട്ടങ്ങളാണ് ഇരുവരും കൈവരിച്ചതെന്നും ഹാൻഡ്‌ബോൾ മേഖലയിലെ ഇത്തരം വിജയങ്ങൾ കൂടുതൽ താരങ്ങളെ വളർത്തിയെടുക്കാൻ സഹായകരമാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only